ഷാർജയിൽ നിന്ന് പുതിയ ഇന്റർസിറ്റി ബസ് റൂട്ട് ആരംഭിച്ചു
Feb 23, 2023, 09:50 IST

അൽഐൻ പ്രദേശവുമായി ബന്ധിപ്പിക്കാൻ ഷാർജയിൽനിന്ന് പുതിയ ഇന്റർസിറ്റി ബസ് റൂട്ട് ആരംഭിച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ.) അറിയിച്ചു.
അൽ ജുബൈൽ ബസ് സ്റ്റേഷനിൽനിന്നാരംഭിക്കുന്ന റൂട്ട് 811 മലീഹ, അൽമദാം, ഷുവൈബ് എന്നീ പ്രദേശങ്ങളിലൂടെ യാത്രചെയ്ത് അൽഐൻ ബസ് സ്റ്റേഷനിലാണ് അവസാനിക്കുക. പൊതുഗതാഗതസൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അധികൃതർ പറഞ്ഞു.
From around the web
Pravasi
Trending Videos