ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ മലയാളി വനിത എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു
Mar 15, 2023, 15:06 IST

റിയാദ്: ഉംറ കഴിഞ്ഞ തിരിച്ചുപോകുന്നതിനിടെ ജിദ്ദ വിമാനതാവളത്തിൽ മലയാളി വനിത കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി അടിമാലി മുതുവാൻകുടി അറക്കൽ വീട്ടിൽ മീരാൻ മുഹമ്മദിന്റെ ഭാര്യ ഹലീമ(65)യാണ് മരിച്ചത്. കഴിഞ്ഞ മാസം 28ന് അടിമാലി അഖ്‌സ ഉംറ സർവീസിന് കീഴിൽ എത്തിയതായിരുന്നു ഇവർ ഉൾപ്പെട്ട സംഘം.
തിങ്കളാഴ്ച മദീനയിൽ നിന്ന് ജിദ്ദയിൽനിന്ന് കൊച്ചി വിമാനത്താവളം വഴി നാട്ടിലേക്ക് പോകുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽവെച്ച് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വിമാനത്താവളത്തിൽ വെച്ചുതന്നെ മരണം സംഭവിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
From around the web
Pravasi
Trending Videos