സൗദിയിൽ വെയർഹൗസിൽ വൻ തീപിടിത്തം
Mar 5, 2023, 10:44 IST

റിയാദ്: സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാം ഫസ്റ്റ് ഇൻഡസ്ട്രിയൽ സിറ്റിയിൽ പ്രവർത്തിക്കുന്ന വെയർഹൗസിൽ വൻ തീപിടിത്തം. ഇൻഡസ്ട്രിയൽ സിറ്റിയിൽ പ്രവർത്തിക്കുന്ന ഫാക്ടറിക്കു കീഴിലെ ഗോഡൗണിലാണ് തീ പടർന്നു പിടിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
മണിക്കൂറുകൾ നീണ്ട കഠിന ശ്രമത്തിലൂടെ സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി.
From around the web
Pravasi
Trending Videos