ബ്രസീലില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിനായി തെരഞ്ഞെടുത്ത 28 കാരന്‍ മരിച്ചു

റിയോ ഡി ജനീറോ: ബ്രസീലില്‍ ഓക്സ്ഫോര്‍ഡ് കൊവിഡ് വാക്സിന്റെ പരീക്ഷണം പുരോഗമിക്കവേ വാക്സിന്‍ പരീക്ഷണത്തിനായി തെരഞ്ഞെടുത്ത 28 കാരന്‍ മരിച്ചതായി ബ്രസീലിലെ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് വാക്സിന്‍ നല്‍കിയിരുന്നോ എന്നതിനെ പറ്റിയുള്ള വിവരങ്ങള്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിട്ടില്ല.സ്വകാര്യതയെ മാനിച്ച്
ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിടില്ലെന്ന് മന്ത്രാലയം അറിയിച്ചു.ഇത്തരം വാര്‍ത്തകള്‍ വാക്സിന്‍ പരീക്ഷണത്തെ ബാധിക്കുമെന്നും ജനങ്ങളില്‍ ആശങ്കയുണ്ടാക്കുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
ഓക്സ് ഫോര്‍ഡ് സര്‍വകലാശാലയും ബ്രിട്ടീഷ്-സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനെക്കയുമായി ചേര്‍ന്നാണ് കൊവിഡ് വാക്സിന്‍ തയ്യാറാക്കുന്നത്. ഈ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നുകൊണ്ടിരിക്കുന്നത്.നിലവില്‍ ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടണ്‍, എന്നീ രാജ്യങ്ങളിലാണ് ഇപ്പോള്‍ കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നത്.