കുവൈറ്റില്‍ 27കാരനായ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു
Feb 13, 2021, 13:23 IST

കുവൈറ്റ്: കുവൈറ്റില്‍ 27കാരനായ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു . കോട്ടയം മണിമല കടയിനിക്കാട് കനയിങ്കൽ ഫിലിപ്പോസിൻ്റേയും, വൽസമ്മയുടേയും മകൻ എബ്രഹാം ഫിലിപ്പോസാണ്( 27) മരിച്ചത്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കൊറോണ ബാധയേറ്റതിനെത്തുടര്‍ന്ന് അദാൻ ആശുപത്രിയില്‍ ചികിത്സയിലിരിക്കയാണ് അന്ത്യം. സംസ്കാരം ഇന്ന് രാവിലെ 9.30ന് സുലൈബിയാക്കത്ത് സെമിത്തേരിയിൽ നടന്നു.
From around the web
Pravasi
Trending Videos