NewMETV logo

 ലോക പരിസ്ഥിതി ദിനം; ജുബൈൽ ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

 
14
 

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജുബൈൽ ഡിവിഷൻ ഫോക്കസ് അംഗങ്ങൾ ജുബൈൽ ടൗൺ ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സാമൂഹിക പ്രവർത്തകനും കെ.എം.സി.സി നേതാവുമായ ഉസ്മാൻ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു.

പ്രകൃതി നമ്മുടേത് മാത്രമല്ല, വരും കാലത്തുള്ളവർക്കും ഉപകാരമാവുന്ന വിധത്തിൽ പ്രകൃതിയെ സമീപിക്കണമെന്നും ഭൂമിയെ മലിനമാവാതെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. വരും തലമുറക്ക് പരിസ്ഥിതി ശുചിത്വ അവബോധം ഉണ്ടാക്കാൻ കുട്ടികളെയും പരിപാടിയിൽ പങ്കെടുപ്പിച്ചു.

From around the web

Pravasi
Trending Videos