NewMETV logo

 ലോകകപ്പ്; വിപുലമായ പദ്ധതിയുമായി ദോഹ മെട്രോ

 
22
 

ലോകകപ്പ് വേളയിൽ സന്ദർശകരുടെ പ്രധാന ആശ്രയമായി മാറുന്ന ദോഹ മെട്രോ സർവസജ്ജീകരണങ്ങളോടെ തയാറെടുപ്പിലേക്ക്. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വർധന കണക്കിലെടുത്ത് പ്രതിദിനം 110 ട്രെയിനുകൾ വിന്യസിക്കാനും ദിവസേന 21 മണിക്കൂർ വരെ സർവിസ് നടത്താനുമുള്ള പദ്ധതിയുമായി ഖത്തർ റെയിൽ. ലോകകപ്പ് സമയത്ത് ഒരുദിവസം ഏഴുലക്ഷത്തോളം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഇത് സാധാരണ ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണത്തേക്കാൾ ആറിരട്ടിയാകും.

പ്രവർത്തനം സുഗമമാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി 10,000ലധികം ജീവനക്കാരായിരിക്കും ദോഹ മെട്രോക്ക് വേണ്ടി പ്രവർത്തിക്കുകയെന്ന് മുനിസിപ്പാലിറ്റി മന്ത്രിയും ഖത്തർ റെയിൽ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഈ പറഞ്ഞു.

From around the web

Pravasi
Trending Videos