ഉംറ സർവിസുകൾക്ക് വീണ്ടും തുടക്കമായി
Feb 23, 2022, 14:43 IST

മസ്കത്ത്: കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി നിലച്ച ഉംറ സർവിസുകൾക്ക് വീണ്ടും തുടക്കമായി. മസ്കകത്ത് സുന്നി സെന്ററിന്റെ നേതൃത്വത്തിലുള്ള ആദ്യസംഘം ഇന്നലെ രാവിലെ റൂവി ഖാബൂസ് മസ്ജിദ് പരിസരത്തുനിന്ന് പുറപ്പെട്ടു.
എൻ. മുഹമ്മദ് അലി ഫൈസിയാണ് സംഘത്തെ നയിക്കുന്നത്. മുസ്തഫ ഹാജി മട്ടന്നൂർ അബ്ബാസ് ഫൈസി, സുലൈമാൻ കുട്ടി, ഹാഷിം ഫൈസി എന്നിവർ സംബന്ധിച്ചു. വിദേശികളുടെ ഉംറ അനുവദിച്ചുകൊണ്ടുള്ള സൗദി സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒമാൻ ഔഖാഫ് മന്ത്രാലയം കൂടി അനുവാദം നൽകിയതോടെയാണ് ഉംറ ഗ്രൂപ്പുകൾ സജീവമായത്.
From around the web
Pravasi
Trending Videos