NewMETV logo

 ഹറമിലെത്തുന്ന വനിതാ തീർഥാടകർക്കായി കുട വിതരണം ചെയ്യുന്നു

 
48
 

ഹറമിലെത്തുന്ന വനിതാ തീർഥാടകർക്കായി കുട വിതരണം ചെയ്യുന്നു. ശക്തമായ സൂര്യതാപത്തിൽനിന്ന് സംരക്ഷണംനൽകുക എന്ന ലക്ഷ്യത്തോടെയാണ് കുടകൾ വിതരണം ചെയ്യുന്നത്. സാമൂഹിക സേവനങ്ങളുടെയും വനിതാ സന്നദ്ധ പ്രവർത്തനങ്ങളുടെയും വകുപ്പിനെ പ്രതിനിധാനംചെയ്ത്‌ വനിതാസാമൂഹിക, സന്നദ്ധ, മാനുഷിക സേവനങ്ങൾക്കായുള്ള സഹായ ഏജൻസിയുടെ നേതൃത്വത്തിലാണ് കുടകൾ വിതരണംചെയ്യുന്നത്.

മതാഫിൽ തീർഥാടകർ പുണ്യകർമങ്ങൾ നടത്തുമ്പോൾ വെയിലിൽനിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് വനിതാസാമൂഹിക, സന്നദ്ധ, മാനുഷിക സേവനങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അബീർ ബിൻ മുഹമ്മദ് അൽ-ജുഫൈർ വിശദീകരിച്ചു.

From around the web

Pravasi
Trending Videos