NewMETV logo

 'യുഎഇ ചുട്ട് പൊള്ളുന്നു

 
23
 

അബുദാബി: ശക്തമായ മഴയ്‍ക്കിടയിലും യുഎഇയില്‍ അന്തരീക്ഷ താപനില വർധിക്കുന്നു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ചൊവ്വാഴ്ച രാജ്യത്ത് വീണ്ടും താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. അല്‍ ഐനിലെ സ്വൈഹാനില്‍ രേഖപ്പെടുത്തിയ 51 ഡിഗ്രി സെല്‍ഷ്യസാണ് ചൊവ്വാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ താപനില.

ഈ ഉഷ്ണകാലത്ത് ഇത് രണ്ടാം തവണയാണ് യുഎഇയില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുന്നത്. ഇതിന് മുമ്പ് ജൂണ്‍ 23നാണ് ഉയര്‍ന്ന താപനില രാജ്യത്ത് രേഖപ്പെടുത്തിയത്. അന്ന് ദഫ്റ മേഖലയിലെ ഔതൈദില്‍ 50.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തരീക്ഷ താപനില.

From around the web

Pravasi
Trending Videos