NewMETV logo

അന്താരാഷ്ട്ര വനിത ദിനത്തിൽ സ്ത്രീകൾക്ക് അഭിവാദ്യം അർപ്പിച്ച് യു.എ.ഇ

 
61

അന്താരാഷ്ട്ര വനിത ദിനത്തിൽ സ്ത്രീകൾക്ക് അഭിവാദ്യം അർപ്പിച്ച് യു.എ.ഇ. എക്സ്പോയിൽ ഉൾപ്പെടെ വനിതദിന പരിപാടികൾ നടന്നു. സർക്കാർ കേന്ദ്രങ്ങൾക്ക് പുറമെ, വിവിധ സംഘടനകളും സ്ഥാപനങ്ങളും വനിത ദിന പരിപാടികൾ സംഘടിപ്പിച്ചു.

ലോകത്തിലുള്ള മുഴുവൻ വനിതകൾക്കും അഭിവാദ്യം അർപ്പിക്കുന്നതായി യു.എ.ഇ ജനറൽ വിമൻസ് യൂനിയൻ ചെയർവിമനും മദർഹുഡ് സുപ്രീം കൗൺസിൽ ചെയർവിമനും കുടുംബ വികസന ഫൗണ്ടേഷൻ സുപ്രീം ചെയർവിമനുമായ ശൈഖ ഫാത്തിമ ബിൻത് മുബാറഖ് പറഞ്ഞു.

കഠിനാധ്വാനത്തിലൂടെ അസാധ്യമായത് നേടിയെടുക്കാമെന്ന് വനിതകൾ ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. യു.എ.ഇ നേതൃത്വത്തിന്‍റെ പിന്തുണയോടെ ഇവർ ഐശ്വര്യപൂർണമായ ഭാവി സൃഷ്ടിക്കുന്നെന്നും ശൈഖ ഫാത്തിമ പറഞ്ഞു.

From around the web

Pravasi
Trending Videos