NewMETV logo

യു.എ.ഇ. പൊതുമേഖലയ്‌ക്കും നബിദിന അവധി പ്രഖ്യാപിച്ചു 

 
39
 

നബിദിനം പ്രമാണിച്ച് യു.എ.ഇ.യിലെ പൊതുമേഖലാ ജീവനക്കാർക്ക് ഒക്ടോബർ എട്ടിന് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൺ റിസോഴ്‌സസാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. അവധിക്കുശേഷം ഒക്ടോബർ പത്ത് തിങ്കളാഴ്ച സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കും.

സ്വകാര്യമേഖലയ്ക്ക് നേരത്തെത്തന്നെ ഒക്ടോബർ എട്ടിന് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയമാണ് സ്വകാര്യ മേഖലയുടെ അവധി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നബിദിനത്തിനുശേഷം ഡിസംബറിലെ സ്മരണദിനം, യു.എ.ഇ. ദേശീയ ദിനം എന്നിവയോടനുബന്ധിച്ചുള്ള അവധിദിവസങ്ങളാണ് ഇനി ഈ വർഷം വരാനിരിക്കുന്ന പൊതു അവധികൾ.

From around the web

Pravasi
Trending Videos