യു.എ.ഇ സെൻട്രൽ ബാങ്ക് പലിശനിരക്ക് 0.75 ശതമാനം ഉയർത്തി

യു.എ.ഇ സെൻട്രൽ ബാങ്ക് പലിശനിരക്ക് 0.75 ശതമാനം ഉയർത്തി. ക്രഡിറ്റ് കാർഡിന്റെയും ലോണിന്റെയും തിരിച്ചടവുകളെ ഉയർത്തിയ പലിശനിരക്ക് ബാധിക്കുമെന്നാണ് റിപ്പോർട്ട്.
യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് 0.75 ശതമാനം ഉയർത്തിയതിനുപിന്നാലെയാണ് ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളിലെയും സെൻട്രൽ ബാങ്കുകൾ പലിശനിരക്ക് ഉയർത്തുകയാണെന്ന് പ്രഖ്യാപിച്ചത്. പുതിയ പലിശനിരക്ക് വ്യാഴാഴ്ച മുതൽ നിലവിൽ വന്നതായി യു.എ.ഇ സെൻട്രൽ ബാങ്ക് അറിയിച്ചു. നിരക്ക് 75 ബേസിക് പോയന്റ് ഉയർത്തിയതോടെ പലിശനിരക്ക് 2.4 ശതമാനത്തിലെത്തി. ഉയരുന്ന പലിശനിരക്ക് രാജ്യത്തിന്റെ എണ്ണയിതര വിപണിയെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.