NewMETV logo

 ദുബായിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

 
26
 

ദുബായിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒമ്പത് വാഹനാപകടങ്ങളാണ് നാല് ദിവസത്തെ പെരുന്നാൾ അവധിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ദുബായ് പോലീസ് അറിയിച്ചു. ആദ്യദിവസം വാഹനമിടിച്ച് രണ്ട് കാൽനടയാത്രക്കാരാണ് മരണപ്പെട്ടത്.

ശനിയാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ദുബായ് പോലീസിന്റെ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ആക്ടിങ്‌ ഡയറക്ടർ കേണൽ ജുമാ ബിൻ സുവൈദാൻ പറഞ്ഞു. അവധിക്കാലങ്ങളിൽ പ്രധാന റോഡുകളിലും ജനത്തിരക്ക് കൂടുതലുള്ള ഇടങ്ങളിലും പോലീസ് പ്രത്യേക പട്രോളിങ് നടത്താറുണ്ട്. അതിവേഗവും ഗതാഗത നിയമങ്ങൾ പാലിക്കാത്തതും സുരക്ഷിതമായ അകലമില്ലാത്തതുമെല്ലാമാണ് അപകടങ്ങളുടെ പ്രധാന കാരണം.

From around the web

Pravasi
Trending Videos