NewMETV logo

 യു.എ.ഇയിൽ പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം

 
47
 

യു.എ.ഇയിൽ പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം.ദുബൈയിലെ ഏഷ്യൻ സ്കൂളുകളിൽ ഏപ്രിൽ നാലിന് ക്ലാസ് തുടങ്ങിയിരുന്നു. അബൂദബി എമിറേറ്റിലെ ഏഷ്യൻ ഇതര പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളിൽ ഏപ്രിൽ 18നാണ് ക്ലാസ് തുടങ്ങുന്നത്. ഇവർക്ക് അവസാന പാദ ക്ലാസുകളാണ് തുടങ്ങുന്നത്. മൂന്ന് ആഴ്ചയോളം വരുന്ന വസന്തകാല അവധിക്കുശേഷമാണ് കുട്ടികൾ സ്കൂളിലെത്തുന്നത്.

ആയിരക്കണക്കിന് വിദ്യാർഥികൾ പുതുതായി സ്കൂളുകളിൽ എത്തും. റമദാൻ സമയക്രമമനുസരിച്ചാണ് ഈ മാസം സ്കൂളുകൾ പ്രവർത്തിക്കുക. വിദ്യാർഥികളെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സ്കൂൾ അധികൃതരും ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പുകളും നടത്തിയത്. പുതിയ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍റെയും പുസ്തക, യൂനിഫോം വിതരണത്തിന്‍റെയും തിരക്കിലായിരുന്നു സ്കൂളുകൾ.

From around the web

Pravasi
Trending Videos