സൗദിയിൽ ഭിക്ഷാടനം പൂർണമായും ഇല്ലാതാക്കാൻ കർശന നടപടി

സൗദിയിൽ ഭിക്ഷാടനം പൂർണമായും ഇല്ലാതാക്കാൻ കർശന നടപടി. യാചന നടത്തിയ 500ലധികം പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കഴിഞ്ഞ ഒരാഴ്ചക്കിടെ പിടികൂടിയത്. ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ നൽകാൻ ആഭ്യന്തര മന്ത്രാലയം നടപടി ആരംഭിച്ചിട്ടുണ്ട്.
ഭിക്ഷാടനം നേരത്തേ തന്നെ നിരോധിച്ചിട്ടുണ്ടെങ്കിലും പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. മന്ത്രിസഭായോഗം അംഗീകരിച്ച പുതിയ ഭിക്ഷാടന നിരോധന നിയമമനുസരിച്ച് ഒരു വർഷം തടവും ലക്ഷം റിയാൽ പിഴയും അല്ലെങ്കിൽ രണ്ടും കൂടി ഒരുമിച്ചോ ആണ് പരമാവധി ശിക്ഷ.