ജിദ്ദയിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി
Jul 14, 2022, 15:05 IST

ജിദ്ദ: ജിദ്ദയിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതായി റിപ്പോർട്ട്. ഗള്‍ഫ് സ്ട്രീം 400 വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്.ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8.10നായിരുന്നു സംഭവം.
എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഈ സമയത്ത് അഞ്ച് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് ആര്‍ക്കും പരിക്കുകളില്ല. വിമാനത്താവളത്തിലെ എമര്‍ജന്‍സി റെസ്ക്യൂ സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
From around the web
Pravasi
Trending Videos