ദുബായിൽ മെട്രോ അടക്കമുള്ള പൊതുവാഹനങ്ങളിലെ യാത്രക്കാരുടെ എണ്ണം കൂടി
Nov 2, 2022, 13:07 IST

ദുബായിൽ സ്വകാര്യ വാഹനങ്ങളെ "ഓവർടേക്ക്' ചെയ്ത് പൊതുവാഹനങ്ങൾ ഹിറ്റ് ട്രാക്കി ൽ. മെട്രോ അടക്കമുള്ള പൊതുവാഹനങ്ങളിലെ യാത്രക്കാരുടെ എണ്ണം കൂടിയെന്നാണ് റിപ്പോർട്ട്. ആർ ടിഎയുടെ 17-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
2022ൽ ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാത്രം 30 കോടിയിലധികം പേരാണ് പൊതുഗതാഗം ഉപയോഗിച്ചത്. ദിവസവും 16.8 ലക്ഷത്തോളം ആളുകളാണ് ദുബായിൽ പൊതുവാഹ നങ്ങളിൽ യാത്ര ചെയ്യുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ മെട്രോയും ടാക്സിയുമാണ് മുന്നിൽ.
From around the web
Pravasi
Trending Videos