ആദ്യ സൗദി ഗെയിംസ് ഒക്ടോബർ 27-ന് റിയാദിൽ ആരംഭിക്കും

ആദ്യ സൗദി ഗെയിംസ് ഒക്ടോബർ 27-ന് റിയാദിൽ ആരംഭിക്കും. 6,000-ത്തിലധികം കായികതാരങ്ങൾ സൗദി ചരിത്രത്തിലെ ആദ്യ ഗെയിംസിൽ അണിനിരക്കും. കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. വിജയികൾക്ക് 20 കോടി റിയാലാണ് സമ്മാന തുക. ഗെയിംസ് 10 ദിവവസം നീണ്ടു നിൽക്കും. രണ്ടുവർഷം മുമ്പാണ് സൗദി ഗെയിംസിന്റെ പ്രഖ്യാപനമുണ്ടായത്. കോവിഡിനെ തുടർന്ന് ഗെയിംസ് പിന്നീട് നീട്ടിവെക്കുകയായിരുന്നു.
സ്‌പോർട്‌സിലും അത്‌ലറ്റിക്സിലും ഭരണകൂടത്തിനുള്ള വലിയ താൽപ്പര്യത്തിന്റെ പ്രതിഫലനമാണ് സൗദി ഗെയിംസ് എന്ന് കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി പറഞ്ഞു. ഈ അവസരത്തിൽ ഗെയിംസിനുള്ള പിന്തുണക്ക് സൽമാൻ രാജാവിന് ആത്മാർഥമായ നന്ദി അറിയിക്കുന്നു. വിവിധ കായികമേഖലകളെ പിന്തുണയ്ക്കാനും ശാക്തീകരിക്കാനുമുള്ള അതീവതാൽപര്യമാണ് കിരീടാവകാശിയും പുലർത്തുന്നത്.