ഫ്രഞ്ച് നാവികസേന യുദ്ധക്കപ്പലായ 'സർകൗഫ്' കുവൈത്തിൽ
May 28, 2022, 15:43 IST

ഫ്രഞ്ച് നാവികസേന യുദ്ധക്കപ്പലായ 'സർകൗഫ്' കുവൈത്തിൽ. 170 സൈനികരുമായാണ് കപ്പൽ എത്തിയത്. കുവൈത്ത് നാവികസേനയുമായും മറ്റു സൈനിക വിഭാഗങ്ങളുമായും സഹകരിച്ച് പരിശീലന പരിപാടികളിൽ സംബന്ധിച്ചു.
1990കളിൽ നിർമിച്ച സർകൗഫ് കപ്പൽ നിരവധി അന്താരാഷ്ട്ര ദൗത്യങ്ങളിൽ സംബന്ധിച്ചിട്ടുണ്ട്. 2022 ഏപ്രിൽ 19 മുതൽ ഹോർമുസ് കടലിടുക്കിലെ യൂറോപ്യൻ നേതൃത്വത്തിലുള്ള സമുദ്ര ബോധവത്കരണ ദൗത്യത്തിൽ പങ്കെടുത്തു.
From around the web
Pravasi
Trending Videos