'സൗദി ഡൗൺടൗൺ കമ്പനി' പ്രഖ്യാപിച്ച് കിരീടാവകാശി
Oct 5, 2022, 10:53 IST

സൗദിയിലെ 12 നഗരങ്ങളിൽ വൻ വികസനം സാധ്യമാക്കുന്ന 'സൗദി ഡൗൺടൗൺ കമ്പനി' പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ.മദീന, അൽ ഖോബാർ, അൽ അഹ്‌സ, ബുറൈദ, നജ്‌റാൻ, ജിസാൻ, ഹാഇൽ, അൽബാഹ, അറാർ, താഇഫ്, ദൗമത്തുൽ ജൻദൽ, തബൂക്ക് എന്നിവിടങ്ങളിൽ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഉപയോഗിച്ച് 10 ലക്ഷം ചതുരശ്ര മീറ്ററിൽ നഗര വികസനം നടപ്പാക്കുകയാണ് കമ്പനിയുടെ പ്രഥമ ലക്ഷ്യം.
സ്വകാര്യ മേഖലക്കും നിക്ഷേപകർക്കും പങ്കാളിത്തം നൽകി ചില്ലറ വ്യാപാര സമുച്ചയങ്ങൾ, വിനോദ കേന്ദ്രങ്ങൾ, പാർപ്പിട പദ്ധതികൾ തുടങ്ങിയവയുടെ നിർമാണത്തിന് എസ്.ഡി.സി നേതൃത്വം നൽകും. സൗദിയുടെ വൈവിധ്യമാർന്ന പ്രാദേശിക സംസ്കാരങ്ങളിൽനിന്നും പരമ്പരാഗത വാസ്തു രീതികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാകും നഗര വികസനം നടപ്പാക്കുക.
From around the web
Pravasi
Trending Videos