NewMETV logo

 ചൈനീസ് പ്രസിഡൻറ് ഇന്ന് സൗദി സന്ദർശിക്കും

 
27
 

റിയാദ്: സൗദിയിൽ ത്രിദിന സന്ദർശനത്തിന് ചൈനീസ് പ്രസിഡന്റ് ഷി ജിന് പിംഗ് ബുധനാഴ്ച റിയാദിൽ എത്തുമെന്ന് ഉന്നത നയതന്ത്ര വൃത്തങ്ങൾ വെളിപ്പെടുത്തി. ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനത്തിനിടെ ചൈന-ഗൾഫ്, ചൈന-അറബ് ഉച്ചകോടികൾ നടക്കും. ചൈന-അറബ് ഉച്ചകോടിയിൽ 14 അറബ് രാജ്യങ്ങളുടെ പ്രസിഡന്റുമാരും ഭരണാധികാരികളും പങ്ക് എടുക്കും.

അറബ്-ചൈന ബന്ധത്തിലെ നാഴികക്കല്ലായി ചൈനീസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനവും ഇതിനിടെ നടക്കുന്ന ഉച്ചകോടികളും മാറുമെന്ന് നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു. സൗദി-ചൈനീസ് ഉച്ചകോടിക്കിടെ 110 ശതകോടി റിയാലിലധികം മൂല്യമുള്ള കരാറുകളിൽ ഒപ്പുവെക്കും. 20-ലധികം കരാറുകളിൽ ഒപ്പുവെക്കും. ചൈനീസ് പ്രസിഡൻറിന്‍റെ സന്ദർശന വേളയിൽ സൗദി-ചൈനീസ്, ചൈനീസ്-ഗൾഫ്, ചൈനീസ്-അറബ് എന്നിങ്ങനെ മൂന്ന് ഉച്ചകോടികൾ നടക്കുകയും ചെയ്യും.

From around the web

Pravasi
Trending Videos