എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ അമീര്‍ പങ്കെടുക്കും
Sep 18, 2022, 14:45 IST

ദോഹ: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പങ്കെടുക്കും. ബഹ്റൈന്‍ കിരീടാവകാശി, ഒമാന്‍ സുല്‍ത്താന്‍, സൗദി രാജകുടുംബാംഗങ്ങള്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ച പ്രാദേശികസമയം പകല്‍ പതിനൊന്നിനാണ് സംസ്കാരം. അമീര്‍ ശനിയാഴ്ച രാവിലെയോടെ ലണ്ടനിലേക്ക് തിരിച്ചു.
100 രാഷ്ട്രങ്ങളുടെ പ്രസിഡന്‍റുമാര്‍, 20ഓളം രാജാക്കന്‍മാര്‍ തുടങ്ങിയവരും വിവിധ രാജ്യങ്ങളിലായി രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി തിങ്കളാഴ്ചയെത്തുന്നുണ്ട്.
സെപ്റ്റംബര്‍ എട്ട് വ്യാഴാഴ്ചയായിരുന്നു ബ്രിട്ടീഷ് രാജ്ഞിയുടെ അന്ത്യം. കഴിഞ്ഞ ദിവസങ്ങളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന സംസ്കാര പ്രാര്‍ഥനകളില്‍ വിവിധ രാജ്യത്തലവന്മാരുള്‍പ്പെടെ 2,200 പേര്‍ പങ്കെടുക്കും.
From around the web
Pravasi
Trending Videos