യു.എ.ഇയിൽ ടാക്സി നിരക്കുകൾ കൂടി
Jul 3, 2022, 15:45 IST

യു.എ.ഇയിൽ ഇന്ധനവില കൂടിയതോടെ ദുബൈയിലെ ടാക്സി ചാർജും വർധിച്ചതായി റോഡ് ട്രാൻസ്പോർട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. മിനിമം ചാർജിൽ വർധന വരുത്താതെ കിലോമീറ്ററിന് ഈടാക്കുന്ന നിരക്കിലാണ് ആനുപാതിക വർധനവുണ്ടായിരിക്കുന്നത്.
അതേസമയം മെട്രോ, ട്രാം, ബസ് നിരക്കുകളെ പെട്രോൾ, ഡീസൽ വിലവർധന ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ ആർ.ടി.എ ടാക്സികൾക്ക് 12 ദിർഹമാണ് മിനിമം നിരക്ക്. ഈ നിരക്ക് വർധിക്കില്ലെങ്കിലും കിലോ മീറ്ററിന് ഈടാക്കുന്ന ചാർജിൽ മാറ്റമുണ്ടാകും. ഇത്തരത്തിൽ കിലോമീറ്ററിന് 1.99 ദിർഹമായിരുന്ന നിരക്ക് 2.21ദിർഹമായി മാറിയിട്ടുണ്ടെന്നാണ് ടാക്സി ഡ്രൈവർമാർ പറയുന്നത്.
From around the web
Pravasi
Trending Videos