അബൂദബിയില്‍ ശക്തമായ പൊടിക്കാറ്റ്

അബൂദബിയില്‍ ശക്തമായ പൊടിക്കാറ്റ്. ചൊവ്വാഴ്ച പകല്‍ മണിക്കൂറുകളോളം തുടര്‍ന്ന പൊടിക്കാറ്റ് സുഗമമായ ഗതാഗതത്തിനും കാല്‍നടക്കും തടസ്സമായി. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വടക്കുപടിഞ്ഞാറന്‍ പൊടിക്കാറ്റ് വീശുന്നുണ്ടെന്നും ഈ അവസ്ഥ തുടരുമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
നഗരത്തിൽ ചൂടും കുത്തനെ കൂടിയിട്ടുണ്ട്. രാജ്യത്ത് വേനല്‍ കനക്കുന്നതിന്റെ ലക്ഷണമാണ് തീവ്രമായ ഉഷ്ണക്കാറ്റെന്നും വരും ദിവസങ്ങളില്‍ ഈ പ്രതിഭാസം തുടരുമെന്നും ദേശീയ കാലാവസ്ഥ വിഭാഗം അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പൊടിപടലങ്ങള്‍ സൂര്യനെ മറക്കുംവിധം ശക്തമായതോടെ നിരവധി പേരാണ് ഫോട്ടോകളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.