യുഎഇയില്‍ ചെറുവിമാനം തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്കേറ്റു
Sep 1, 2022, 17:01 IST

അബുദാബി: യുഎഇയില്‍ ചെറുവിമാനം തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്കേറ്റു. അബുദാബി ശൈഖ് സായിദ് ഗ്രാന്റ് മോസ്‍കിന് പുറത്തുള്ള പാര്‍ക്കിങ് ഏരിയയിലാണ് ബുധനാഴ്ച ചെറുവിമാനം തകര്‍ന്നു വീണത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒറ്റ എഞ്ചിനുള്ള സെസ്‍ന കാരവന്‍ വിമാനമാണ് തകര്‍ന്നുവീണതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അബുദാബിയിലെ അല്‍ ബത്തീന്‍ പ്രൈവറ്റ് എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്യാനായി പറക്കുകയായിരുന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിന് പരിക്കേറ്റു. എന്നാല്‍ അദ്ദേഹത്തിന്റെ പരിക്കുകള്‍ സാരമുള്ളതല്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
From around the web
Pravasi
Trending Videos