NewMETV logo

 ദുബായിൽ  കള്ള ടാക്സി ഓടിയ ആറ് വാഹനങ്ങള്‍ പിടിച്ചെടുത്തു

 
52
 

ദുബൈ: ടാക്സി ലൈസന്‍സില്ലാതെ ആളുകളെ കൊണ്ടുപോയ ആറ് വാഹനങ്ങള്‍ പരിശോധനയില്‍ പിടിച്ചെടുത്തതായി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ദുബൈ പൊലീസ്, ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്‍സ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് കള്ള ടാക്സികളടക്കം നിരവധി നിയമലംഘനങ്ങള്‍ പിടികൂടിയത്.

ഈ വര്‍ഷം നേരത്തെ അല്‍ ഗുബൈദയില്‍ നടത്തിയ പരിശോധനകളിലും ഇത്തരത്തില്‍ 39 നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 22 വാഹനങ്ങളും ടാക്സി ലൈസന്‍സില്ലാതെ യാത്രക്കാരെ കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചതിന്റെ പേരിലാണ് മറ്റ് 17 കേസുകള്‍. പൊതുഗതാഗത സംവിധാനങ്ങള്‍ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പരിശോധനാ ക്യാമ്പയിനുകള്‍ നടത്തിയത്.

From around the web

Pravasi
Trending Videos