NewMETV logo

 പ്രസിഡൻറ്​ പദവിയിൽ നൂറുദിനം പിന്നിട്ട്​ ശൈഖ്​ മുഹമ്മദ്​

75
 
യു.എ.ഇ.യുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചുമതലയേറ്റിട്ട് 101 ദിവസങ്ങൾ പിന്നിടുന്നു. രാജ്യസേവനത്തിൽ അദ്ദേഹം നടത്തിയ മഹത്തായ പ്രവർത്തനങ്ങളെയും പരിശ്രമങ്ങളെയും ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു. മേയ് 14-നാണ് ഫെഡറൽ സുപ്രീം കൗൺസിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ യു.എ.ഇ. പ്രസിഡന്റായി തിരഞ്ഞെടുത്തത്.

തുടർന്ന് രാജ്യത്തിന്റെ വികസനവും പൗരന്മാരുടെ ഉന്നമനവും ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇതിനകം നടപ്പാക്കിയത്. സാമൂഹിക സഹായ ഫണ്ട് ഇരട്ടിയാക്കി. ഇതിൽ സ്വദേശികളുടെ ഭവന നിർമാണത്തിനും വിദ്യാഭ്യാസത്തിനും പ്രത്യേക പരിഗണനകൾ നൽകി. രാജ്യത്തുടനീളമുള്ള പരിമിത വേതനമുള്ള പൗരന്മാരുടെ കുടുംബങ്ങൾക്ക് മികച്ച ജീവിതനിലവാരം ഉറപ്പാക്കാനായി പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. ഇന്ധനം, ഭക്ഷണം, വെള്ളം,വൈദ്യുതി തുടങ്ങിയവയിൽ സബ്‌സിഡികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ശൈഖ് സൈഫ് പറഞ്ഞു.

From around the web

Pravasi
Trending Videos