ഖത്തറിൽ ഓഗസ്റ്റ് 14 മുതൽ സ്‌കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കും
Updated: Jul 31, 2022, 16:11 IST

ഖത്തറിൽ ഓഗസ്റ്റ് 14 മുതൽ സ്‌കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കും.14ന് അധ്യാപകർ ഹാജരാകണം. 16 മുതലാണ് വിദ്യാർഥികൾക്ക് പഠനം തുടങ്ങുന്നത്. വിദ്യാർഥികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകളുടെ ഭാഗമായി സർക്കാർ സ്‌കൂളുകളിൽ കെട്ടിടങ്ങളുടെ നവീകരണ, അറ്റകുറ്റപ്പണികളും മറ്റും പുരോഗമിക്കുകയാണ്.
ക്ലാസ് മുറികൾ, ലബോറട്ടറികൾ, ഭരണനിർവഹണ വിഭാഗം തുടങ്ങി എല്ലാ മേഖലകളിലും ജോലികൾ നടക്കുന്നുണ്ട്. എയർകണ്ടീഷണറുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും ശുചീകരണവും പുരോഗമിക്കുകയാണ്. രാജ്യത്തെ 679 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളായി 2,15,000 ത്തിലധികം വിദ്യാർഥികളാണ് 2021-2022 അധ്യയന വർഷത്തിലുള്ളത്. 679 സ്ഥാപനങ്ങളിൽ 334 സ്വകാര്യ സ്‌കൂളുകളും കിന്റർഗാർട്ടനുകളുമാണ്.
From around the web
Pravasi
Trending Videos