വേനലവധി കഴിഞ്ഞ് യു.എ.ഇ.യിലെ സ്കൂളുകൾ തുറക്കുന്നു

വേനലവധി കഴിഞ്ഞ് യു.എ.ഇ.യിലെ സ്കൂളുകൾ തുറക്കുന്നു. രണ്ടുമാസത്തെ അവധിക്കു ശേഷമാണ് യു.എ.ഇ.യിലെ സ്കൂളുകളിൽ പഠനം പുനരാരംഭിക്കുന്നത്. സ്കൂളുകൾ അതിനായി അവസാനവട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്ന തിരക്കിലാണ്.
ക്ലാസുമുറികളുടെയടക്കം അറ്റകുറ്റപ്പണികൾ നിർവഹിക്കുക, ശുചീകരണം നടത്തുക, ഐ.ടി. അനുബന്ധപ്രവർത്തനങ്ങൾ കൂടുതൽ ‘സ്‍മാർട്ട്’ ആക്കുക, സ്കൂൾബസുകൾ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പുവരുത്തുക തുടങ്ങിയ പ്രവൃത്തികൾ ചെയ്യുന്നുണ്ട്. 25-നുതന്നെ അധ്യാപകരും മറ്റു ജീവനക്കാരും അവധി പൂർത്തിയാക്കി തിരിച്ച് ജോലിയിൽ പ്രവേശിക്കണമെന്ന് സ്കൂൾ അധികൃതർ നിർദേശിച്ചിട്ടുണ്ട്.
അവധിക്കാലംകഴിഞ്ഞ് പ്രവാസികുടുംബങ്ങൾ തിരിച്ചെത്തിത്തുടങ്ങി. കുട്ടികളുടെ സ്കൂൾ അവധിദിനങ്ങൾ കണക്കാക്കിയാണ് രക്ഷിതാക്കളും വാർഷിക അവധിയെടുക്കുന്നത്. പുതിയ അധ്യയനവർഷത്തോടനുബന്ധിച്ച് പഠനോപകരണങ്ങൾ, വസ്ത്രം, സ്റ്റേഷനറി, ഇലക്‌ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയ്ക്ക് വൻഇളവുകളുമായി യു.എ.ഇ. വിപണിയും സജീവമാണ്.