ദുബൈയിലെ വിദ്യാലയങ്ങളും മാസ്ക് ഒഴിവാക്കുന്നു
Mar 3, 2022, 15:28 IST

ദുബൈയിലെ വിദ്യാലയങ്ങളും മാസ്ക് ഒഴിവാക്കുന്നു. ക്ലാസ് മുറിക്കുള്ളിൽ നിർബന്ധമാണെങ്കിലും സ്കൂളിലെ തുറസായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ല. യു.എ.ഇ പൊതുസ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കിയതിന് പിന്നാലെയാണ് തീരുമാനം. ദുബൈയിലെ സ്കൂളുകൾക്ക് മാത്രമല്ല യൂനിവേഴ്സിറ്റികൾക്കും ചൈൽഡ്ഹുഡ് സെന്‍ററുകൾക്കും ഈ ഇളവ് ബാധകമാണ്.
ദുബൈയിലെ വിദ്യാഭ്യാസ അതോറിറ്റിയായ കെ.എച്ച്.ഡി.എയാണ് ഇക്കാര്യം അറിയിച്ചത്. ക്ലാസ് മുറികൾ ഉൾപ്പടെ അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായി തുടരും.കോവിഡ് ബാധിതരുമായി അടുത്ത ബന്ധം പുലർത്തുന്ന വിദ്യാർഥികളും സ്കൂൾ ജീവനക്കാരും ക്വാറന്‍റൈനിൽ കഴിയണമെന്ന നിബന്ധനയും ഒഴിവാക്കി.
From around the web
Pravasi
Trending Videos