പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് സൗദി ആരോഗ്യമന്ത്രാലയം
Oct 26, 2022, 17:33 IST

റിയാദ്: പകര്‍ച്ചപ്പനിയടക്കമുള്ള രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് സൗദി ആരോഗ്യമന്ത്രാലയം.
മൂക്കൊലിപ്പ്, തൊണ്ടവേദന, വരണ്ട ചുമ, തലവേദന, 38 ഡിഗ്രിയില്‍ കൂടുതലുള്ള ശരീരോഷ്മാവ് എന്നിവയാണ് കാലാവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍. രോഗപ്രതിരോധത്തിനുള്ള ഏക പോംവഴി മാസ്‌ക് ധരിക്കലും കണ്ണിലും വായയിലും നേരിട്ട് തൊടാതിരിക്കലുമാണ്. കൈ കഴുകുകയും തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
രോഗം ബാധിച്ചവരുടെ ശ്വാസോച്ഛ്വാസ സമയത്ത് പുറത്തുവരുന്ന ചെറുകണികകള്‍ വഴി രോഗ വ്യാപനത്തിന് സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
From around the web
Pravasi
Trending Videos