വിലക്കയറ്റം തടയാൻ സൗദി അറേബ്യ നടപടി ശക്തമാക്കി
Oct 11, 2022, 11:34 IST

വിലക്കയറ്റം തടയാൻ സൗദി അറേബ്യ നടപടി ശക്തമാക്കി. ഇതിന്റെ ഭാഗമായി ഒരാഴ്ചയ്ക്കിടെ 29,000 വ്യാപാരസ്ഥാപനങ്ങളിൽ സൗദി വാണിജ്യമന്ത്രാലയം അധികൃതർ പരിശോധന നടത്തി.
വസ്തുക്കൾക്ക് അനുവദിച്ച വിലയിൽ കൂടുതൽ തുക ഈടാക്കുന്നവരെയും അവശ്യവസ്തുക്കളില്ലെന്ന് കാണിച്ച് കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ചെറുകിട വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന ഊർജിതമാക്കിയിരിക്കുന്നത്
From around the web
Pravasi
Trending Videos