യുക്രെയ്നിൽ നിന്ന് മടങ്ങുന്നവർക്ക് പിസിആർ ഫലം ആവശ്യമില്ലെന്ന് സൗദി
Mar 5, 2022, 16:40 IST

യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തുന്ന പൗരന്മാർക്കുള്ള കോവിഡ് പിസിആർ പരിശോധന സൗദി വ്യോമയാന അഥോറിറ്റി ഒഴിവാക്കി. പകരം രാജ്യത്തെത്തി 48 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തിയാൽ മതിയാകും.
യുക്രെയ്നിൽനിന്ന് യാത്ര ചെയ്യുന്ന എല്ലാ പൗരന്മാർക്കും രാജ്യത്ത് പ്രവേശിക്കുന്നതിനു മുമ്പ് പിസിആർ പരിശോധനഫലം കാണിക്കണമെന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കണമെന്ന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അഥോറിറ്റി (ഗാക) വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ വിമാന കമ്പനികളോടും നിർദേശിച്ചു.
From around the web
Pravasi
Trending Videos