NewMETV logo

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സൗദി അറേബ്യ

 
51

ജിദ്ദ: കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സൗദി അറേബ്യ. മക്കയിലെ ഹറം പള്ളി, മദീനയിലെ പ്രവാചക പള്ളി, മറ്റു പള്ളികൾ എന്നിവിടങ്ങളിൽ ഇനി മുതൽ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും തുറന്ന സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും സൗദി വ്യക്തമാക്കി.

എന്നാൽ, അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം. അടച്ചിട്ടതും തുറന്നതുമായ എല്ലാ സ്ഥലങ്ങളിലും പരിപാടികളിലും സാമൂഹിക അകലം പാലിക്കൽ നിർബന്ധമില്ല. സ്ഥാപനങ്ങളിലേക്ക് കടക്കുമ്പോൾ തവക്കൽന ഇമ്മ്യൂൺ കാണിക്കണം. പൊതുഗതാഗതത്തിനും തവക്കൽന ഇമ്മ്യൂൺ കാണിക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.

From around the web

Pravasi
Trending Videos