സഫാരി പാർക്ക് ഷാർജയിൽ തുറന്നു
Feb 18, 2022, 16:03 IST

സഫാരിപാർക്ക് ഷാർജയിൽ തുറന്നു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പാർക്ക് ഉദ്ഘാടനം ചെയ്തു.
അൽ ദൈദിന് സമീപം എട്ട് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നിർമിച്ചിരിക്കുന്ന പാർക്ക് 120 ഇനം ആഫ്രിക്കൻ മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്. കൂടാതെ ഒരു ലക്ഷത്തോളം ആഫ്രിക്കൻ മരങ്ങളും ഇവിടെ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 8.30 മുതൽ വൈകീട്ട് 6.30 വരെയാണ് പ്രവർത്തനസമയം. 40 ദിർഹം മുതൽ 275 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്.
നിലവിൽ ചെറിയതോതിൽ പ്രവർത്തിച്ചിരുന്ന പാർക്ക് വിപുലീകരിച്ചാണ് ഷാർജ സഫാരിപാർക്ക് ആയി മാറിയത്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങൾ ഉൾപ്പെടെ ഈ പാർക്കിലുണ്ട്.
From around the web
Pravasi
Trending Videos