അബുദാബിയിൽ എണ്ണയിതര വ്യാപാരത്തിൽ റെക്കോർഡ് വർധന
Sep 8, 2022, 15:42 IST

അബുദാബിയിൽ ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ എണ്ണയിതരവ്യാപാരം 105800 കോടി ദിർഹത്തിലെത്തി. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 17 ശതമാനം വർധനയാണിത്.ആഗോള പകർച്ചാവ്യാധിയും യുക്രൈനിലെ യുദ്ധവുമെല്ലാം ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പ്രത്യാഘാതങ്ങളാണുണ്ടാക്കിയത്.
എന്നാൽ സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും വിദേശ നിക്ഷേപം കൊണ്ടുവരാനുമുള്ള പുതിയ പദ്ധതികളുമായി അബുദാബി മുന്നോട്ട് കുതിക്കുകയാണ്. 2031-ഓടെ അബുദാബിയിലെ എണ്ണയിതര കയറ്റുമതി 150 ശതമാനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത് .
From around the web
Pravasi
Trending Videos