ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴ
Jul 5, 2022, 13:45 IST

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴ തുടരുന്നു. ജനങ്ങൾ വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും റോയൽ ഒമാൻ പൊലീസും ആവശ്യപ്പെട്ടു. അൽ ഹജർ പർവത നിരകൾ, വടക്കൻ ശർഖിയ, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്കൻ ബാത്തിന, തെക്കൻ ശർഖിയ ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്.
പലയിടത്തും ശക്തമായ കാറ്റും ഇടിയും അനുഭവപ്പെട്ടു. സിവിൽ ഡിഫൻസും റോയൽ ഒമാൻ പൊലീസും മുൻകരുതൽ നടപടികളുമായി രംഗത്തുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ തെക്കൻ ശർഖിയ, മസ്‌കത്ത്, വടക്കൻ ശർഖിയ, അൽ വുസ്ത, വടക്കൻ ബാത്തിന, ബുറെമി, തെക്കൻ ബാത്തിന, ദാഹിറ ദാഖിലിയ ഗവർണറേറ്റുകളിലും മഴ സാധ്യത ഉണ്ടന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാദികൾ നിറഞ്ഞ് കവിയാൻ സാധ്യതയുള്ളതിനാൽ മുറിച്ച് കടക്കാൻ ശ്രമിക്കരുത്. കടിലിൽ പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
From around the web
Pravasi
Trending Videos