NewMETV logo

 സൗദിയിൽ യാചന നടത്തിയ നാലുപേരെ പൊലീസ് പിടികൂടി

 
28
 

സൗദിയിൽ യാചന നടത്തിയ നാലുപേരെ പൊലീസ് പിടികൂടി. വടക്കൻ മേഖലയിലെ തുറൈഫിൽ നിന്നാണ് ഒരു പാകിസ്താനി, രണ്ടു ബംഗ്ലാദേശികൾ, ഒരു സൗദി പൗരൻ എന്നിവർ പിടിയിലായത്. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ടതിൽ സ്വദേശി പൗരൻ ജനങ്ങളിൽ നിന്ന് നേരിട്ട് പിരിവ് നടത്തുകയാണ് ചെയ്തത്.

പാക്കിസ്ഥാനിയും ബംഗ്ലാദേശികളും ലോറി ഡ്രൈവർമാരിൽ നിന്ന് മറ്റൊരാൾ വഴി പണം യാചിക്കുകയാണ് ചെയ്തത്. സൗദി അറേബ്യയിൽ യാചകവൃത്തി നിയമം മൂലം നിരോധിച്ചതാണ്. നേരിട്ടോ അല്ലാതെയോ ഉള്ള യാചന നടത്തിയാൽ മൂന്ന് മാസത്തിൽ കുറയാത്ത ജയിൽ വാസവും പിഴയും ലഭിക്കുമെന്ന് നിയമം അനുശാസിക്കുന്നു.

From around the web

Pravasi
Trending Videos