NewMETV logo

 കുവൈത്തില്‍ ഹെറോയിനുമായി യാത്രക്കാരന്‍ പിടിയില്‍

 
14
 

കുവൈത്തില്‍ ഹെറോയിനുമായി യാത്രക്കാരന്‍ പിടിയില്‍. വിമാനത്താവളത്തില്‍ വെച്ചാണ് എയര്‍ കാര്‍ഗോ കസ്റ്റംസ് പാകിസ്ഥാന്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നും ഹെറോയിന്‍ പിടിച്ചെടുത്തത്. 70 ഗ്രാം ഹെറോയിനാണ് കണ്ടെത്തിയത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. പിടിയിലായ പ്രതിയെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കുവൈത്തിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരനെ വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വിഭാഗം ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു. ഏകദേശം 49 പാക്കറ്റ് ഹാഷിഷ് ആണ് പിടിച്ചെടുത്തത്. ഇവയ്ക്ക് കാല്‍ക്കിലോ ഭാരമുണ്ട്. വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് കടത്താന്‍ ശ്രമിച്ചത്.

From around the web

Pravasi
Trending Videos