ഒമാനിൽ ബുധനാഴ്ച വരെ ശക്തമായ മഴ പെയ്തേക്കും
Jul 4, 2022, 12:08 IST

ഒമാനിൽ ബുധനാഴ്ച വരെ ശക്തമായ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ഇന്ത്യയിൽ രൂപപ്പെടുന്ന ന്യൂനമർദത്തിന്‍റെ ഭാഗമായാണ് ഒമാനിലും ശക്തമായ മഴ ലഭിക്കുന്നത്.
അല്‍ ഹജര്‍ പര്‍വതനിരകൾ, വടക്കന്‍ ശര്‍ഖിയ, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ മിന്നലോടുകൂടിയ മഴ പേയ്തേക്കും. പൊടിപടലങ്ങളും ഉയർന്നേക്കും. അറബിക്കടലില്‍നിന്ന് വരുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്ന് തെക്കന്‍ ശര്‍ഖിയ, മസ്‌കത്ത്, വടക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലേക്കും മഴമേഘങ്ങള്‍ പടരും. ആലിപ്പഴവും വർഷിക്കും. വാദികൾ നിറഞ്ഞുകവിയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മണിക്കൂറിൽ 40-80 കിലോമീറ്ററായിരിക്കും കാറ്റിന്‍റെ വേഗം. പൊടിക്കാറ്റ് ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ചയെ ബാധിച്ചേക്കും.
From around the web
Pravasi
Trending Videos