ഒമാനില്‍ വൈദ്യുതി നിരക്ക് കുറച്ചു
Jun 13, 2022, 12:16 IST

ഒമാനില്‍ വൈദ്യുതി നിരക്ക് കുറച്ചു. ഗാര്‍ഹിക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് നിരക്കില്‍ 15 ശതമാനത്തിന്റെ ഇളവാണ് വരുത്തിയിരിക്കുന്നതെന്ന് വൈദ്യുതി വിതരണ സ്ഥാപനമായ മസ്‍കത്ത് ഇലക്ട്രിസിറ്റി ഡിസ്‍ട്രിബ്യൂഷന്‍ കമ്പനി അറിയിച്ചു. മേയ് ഒന്നിന് മുമ്പുള്ള വൈദ്യുതി ഉപയോഗത്തിന് നിരക്ക് ഇളവിന്റെ പ്രയോജനം ലഭിക്കുകയില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മേയ് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള വേനല്‍കാല കാലയളവിലേക്കാണ് നിരക്ക് കുറച്ചിരിക്കുന്നത്. എല്ലാ സ്ലാബുകളിലുമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അവരുടെ അടിസ്ഥാന അക്കൗണ്ടില്‍ (രണ്ട് അക്കൗണ്ടുകളോ അതില്‍ കുറവോ) 15 ശതമാനം നിരക്കിളവ് ലഭിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്.
From around the web
Pravasi
Trending Videos