ഒഐസിസി ദേശീയ ദിനാഘോഷം ആന്റോ ആന്റണി എം. പി. ഉദ്ഘാടനം ചെയ്തു

മനാമ: ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോയിട്ടുള്ള നമ്മുടെ സഹോദരങ്ങള്‍ സ്വന്തം രാജ്യത്തിന്റെയും തങ്ങള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലെയും രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കും, വികസനത്തിനും നല്‍കുന്നത് അമൂല്യമായ സംഭാവനകള്‍ ആണെന്ന് ആന്റോ ആന്റണി എം. പി അഭിപ്രായപെട്ടു. നമ്മുടെ നാടിന്റെ ഇന്ന് കാണുന്ന വികസനങ്ങള്‍ക്ക് എല്ലാം പ്രവാസി സമൂഹം കൈയയച്ചു നല്‍കിയ സംഭാവനകള്‍ വിസ്മരിച്ചു കൊണ്ട് ആര്‍ക്കും മുന്നോട്ട് പോകാന്‍ സാധിക്കില്ല. ബഹ്റൈന്‍ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബഹ്റൈന്റെ അന്‍പത്തിയൊന്നാമത് ദേശീയ ദിന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആന്റോ ആന്റണി എം. പി.
ബഹ്റൈന്‍ ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയും, മിഡില്‍ ഈസ്റ്റ് ജനറല്‍ കവീനറുമായ രാജു കല്ലുംപുറം, ഒഐസിസി ജനറല്‍ സെക്രട്ടറിമാരായ ഗഫൂര്‍ ഉണ്ണികുളം ബോബി പാറയില്‍, പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍ രക്ഷാധികാരി മോനി ഒടികണ്ടത്തില്‍, ഒഐസിസി സെക്രട്ടറിമാരായ ജവാദ് വക്കം, ജോയ് എം ഡി എന്നിവര്‍ ആശംസപ്രസംഗം നടത്തി.