ഖത്തറിൽ ഹയാ കാർഡ് സേവനം നൽകാൻ പുതിയകേന്ദ്രം
Sep 30, 2022, 13:03 IST

ലോകകപ്പ് മത്സരടിക്കറ്റുകൾ എടുത്തവർക്ക് ഹയാ കാർഡ് സേവനങ്ങൾ നൽകാൻ തുടങ്ങിയ പുതിയകേന്ദ്രത്തിന്റെ ഉദ്ഘാടനം ഒക്ടോബർ ഒന്നിന് നടക്കും. മത്സരടിക്കറ്റെടുത്തവർക്ക് സ്റ്റേഡിയത്തിൽ കയറാൻ ഹയാ കാർഡുകൾ നിർബന്ധമാണ്. അൽ സദ്ദിലെ അലി ബിൻ ഹമദ് അൽ അത്തിയ്യ അറീനയിലാണ് പുതിയകേന്ദ്രം പ്രവർത്തിക്കുന്നത്.
ഹയാ കാർഡ് സംബന്ധിച്ച എല്ലാ സംശയങ്ങൾക്കും ഇവിടെയുള്ള ജീവനക്കാർ മറുപടിനൽകും. ഒപ്പം ഹയാ കാർഡിന്റെ പ്രിന്റെടുക്കുകയുമാവാം. അടുത്തവർഷം ജനുവരി 23 വരെ സെന്റർ പ്രവർത്തിക്കും. ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് രണ്ടുമണിമുതൽ രാത്രി 10 വരെയുമാണ് കേന്ദ്രത്തിന്റെ പ്രവർത്തനം.
From around the web
Pravasi
Trending Videos