NewMETV logo

 ഷാർജയിൽ ബാരൽ പൊട്ടിത്തെറിച്ച് നേപ്പാൾ സ്വദേശി മരിച്ചു

 
23
 

ഷാർജയിൽ ബാരൽ പൊട്ടിത്തെറിച്ച് നേപ്പാൾ സ്വദേശി മരിച്ചു.ഷാർജ സജ ഏരിയയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. 34കാരനായ തൊഴിലാളിയുടെ മുഖം അപകടത്തിൽ പൂർണമായി തകർന്നെന്ന് അധികൃതർ പറഞ്ഞു.

അപകട വിവരം അറിഞ്ഞയുടൻ ഷാർജ പൊലീസിന്‍റെ പട്രോൾ സംഘവും നാഷനൽ ആംബുലൻസ് സംഘവും സ്ഥലത്തെത്തി തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകട കാരണം ഷാർജ പൊലീസ് അന്വേഷിച്ചു വരുകയാണ്.

From around the web

Pravasi
Trending Videos