ദുബായിൽ മെട്രോ സേവനത്തിന് കൂടുതൽ റോബോട്ടുകൾ
Feb 8, 2022, 16:31 IST

ദുബായിൽ മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സൗകര്യാർഥം കൂടുതൽ റോബട്ടുകളുടെ സേവനം ഉപയോഗപ്പെടുത്താനും സ്റ്റേഷൻ മേൽക്കൂരകളിലും ട്രാക്കുകളിലും ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താനും ആർടിഎ പദ്ധതി. മാലിന്യം ശേഖരിക്കാനും മറ്റുമായി സ്വയംനിയന്ത്രിത സംവിധാനവും ഏർപ്പെടുത്തും.
എല്ലാ കാര്യങ്ങൾക്കും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി സ്റ്റേഷനുകളെ പൂർണമായും 'സ്മാർട്' ആക്കുമെന്നും മെട്രോ-ട്രാം നടത്തിപ്പ് ചുമതലയുള്ള കിയോലിസ് കമ്പനി സിഇഒ: ബെർനാഡ് ടാബറി വ്യക്തമാക്കി. മധ്യപൂർവദേശവും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന 'മേന' മേഖലാ ട്രാൻസ്പോർട്ട് കോൺഗ്രസ് ആൻഡ് എക്സിബിഷനോടനുബന്ധിച്ച് ഭാവി പദ്ധതികൾ വിശദീകരിച്ചു.
From around the web
Pravasi
Trending Videos