കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് സെപ്റ്റംബർ അവസാനത്തിൽ
Aug 7, 2022, 11:23 IST

കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് സെപ്റ്റംബർ അവസാനത്തിൽ നടക്കുമെന്ന് സൂചന. നേരത്തേ വോട്ടെടുപ്പ് നടത്താനുള്ള തീരുമാനം സർക്കാർ അടുത്ത യോഗത്തിൽ ചർച്ചചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
ആഗസ്റ്റ് രണ്ടിനാണ് പാർലമെന്റ് പിരിച്ചുവിട്ടത്. ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മന്ത്രാലയങ്ങളുടെയും ബന്ധപ്പെട്ട മറ്റ് ഏജൻസികളുടെയും തയാറെടുപ്പും മറ്റു വിഷയങ്ങളും പരിശോധിച്ച ശേഷമാകും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. അടുത്ത ആഴ്ചയോടെ ഇതിൽ തീരുമാനം ആകും.
From around the web
Pravasi
Trending Videos