NewMETV logo

372 മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമാക്കി കുവൈറ്റ് 

 
19
 

കുവൈറ്റിൽ 372 തരം മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തി. കുവൈറ്റ് ആരോഗ്യ മന്ത്രി അഹമ്മദ് അൽ അവാദിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി. പൗരന്മാർക്ക് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനം. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

എന്നിരുന്നാലും, സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ മരുന്നുകളുടെ ബദലുകൾ വിപണിയിൽ ലഭിക്കും. മരുന്നുകളുടെ ബദലുകൾ വേറേ ലഭിക്കുമെന്നതിനാൽ ഈ തീരുമാനം രാജ്യത്തെ താമസക്കാരുടെ ആരോഗ്യ നിലയെ ബാധിക്കില്ലെന്നാണ് മന്ത്രാലയം നൽകുന്ന വിശദീകരണം.

From around the web

Pravasi
Trending Videos