സൗദിയിൽ 642 പേർക്ക് കൂടി കോവിഡ്
May 12, 2022, 12:30 IST

സൗദിയിൽ പുതുതായി 642 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാല് മരണം റിപ്പോർട്ട് ചെയ്തു. 145 പേർ രോഗമുക്തരായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 757,191 ഉം രോഗമുക്തരുടെ എണ്ണം 742,927 ഉം ആയി.
രാജ്യത്തെ ആകെ മരണം 9,108 ആയി തുടരുന്നു. നിലവിൽ 5,156 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 60 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.
From around the web
Pravasi
Trending Videos