ഖത്തറില്‍ 82 പേര്‍ക്ക് കോവിഡ്
Mar 13, 2022, 13:44 IST

ദോഹ: ഖത്തറില്‍ ശനിയാഴ്‍ച കോവിഡ് സ്ഥിരീകരിച്ചത് 82 പേര്‍ക്ക്. 173 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 13,342 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. . കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‍തത്. ഇതുവരെ 675 കൊവിഡ് മരണങ്ങള്‍ ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് ഇപ്പോള്‍ 1296 കൊവിഡ് രോഗികളാണുള്ളത്. ഇതുവരെ ഖത്തറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 3,59,028 പേര്‍ക്കാണ്. ഇവരില്‍ 3,57,057 പേരും ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരെയും തീവ്ര പരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. ആകെ 26 പേരാണ് കൊവിഡ് ചികിത്സയ്‍ക്കായി ഖത്തറില്‍ ഇപ്പോള്‍ ആശുപത്രികളില്‍ കഴിയുന്നത്.
From around the web
Pravasi
Trending Videos